സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 200 രൂപ കുറഞ്ഞു 36600 രൂപയായി.

കഴിഞ്ഞ ദിവസം 36800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപ കുറഞ്ഞ് 4575 രൂപയായി.

കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. വ്യാഴാഴ്ച സ്വര്‍ണവില ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ചിരുന്നു. ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തിയിരുന്നു. 36,920 രൂപയായിരുന്നു അന്ന് ഒരു പവന്. ബുധനാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *