കര്‍ഷസമരത്തില്‍ ജീവന്‍നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഒരു കോടി വീതം നഷ്ടപരിഹാരം നല്‍കണമെന്ന് വരുണ്‍ഗാന്ധി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നെങ്കില്‍ അനേകം നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നുവെന്നു  ബി ജെ പി എംപി വരുണ്‍ ഗാന്ധി.

കര്‍ഷകരുടെ നിര്യാണത്തില്‍ അനുശോചിക്കണമെന്നും അവരുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വരുണ്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

പ്രതിഷേധക്കാരായ കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുക, ലഖിംപൂരിലെ കര്‍ഷക മരണത്തില്‍ കുറ്റാരോപിതനായ കേന്ദ്രമന്ത്രിക്കെതിരെ നടപടി സ്വീകരിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ വരുണ്‍ ഗാന്ധി ഉന്നയിച്ചിട്ടുണ്ട്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഹൃദയവിശാലതയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വരുണ്‍ ഗാന്ധി കത്ത് ആരംഭിക്കുന്നത്. പോരാട്ടത്തില്‍ എഴുന്നൂറില്‍പ്പരം കര്‍ഷക സഹോദരങ്ങള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ടെന്നും അങ്ങേയറ്റം പ്രയാസകരവും പ്രതികൂലവുമായ സാഹചര്യങ്ങളില്‍ അവര്‍ സമാധാനപരമായി പ്രതിഷേധിച്ചെന്നും വരുണ്‍ ഗാന്ധി കത്തില്‍ പരാമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *