നിയന്ത്രണ വിധേയമാണെങ്കിലും ഇനിയും കോവിഡ് തരംഗം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ല: ആരോഗ്യമന്ത്രി

കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും ഇനിയും കോവിഡ് തരംഗം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്.

വാക്‌സിന്‍ സ്വീകരിക്കുന്നതിനൊപ്പം ജാഗ്രതയും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കണ്ണൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് വാക്‌സിന്‍ എടുത്തെന്ന് കരുതി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കരുതെന്നും മന്ത്രി പറഞ്ഞു.
ശബരിമലയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും ഇതിനായി കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *