കനത്ത മഴ: തമിഴ്‌നാട്ടില്‍ വീട് തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു

ചെന്നൈ: കനത്ത മഴയ്ക്കിടെ തമിഴ്‌നാട്ടില്‍ വീട് തകര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു. വെല്ലൂര്‍ ജില്ലയിലെ പെര്‍നമ്‌ബേട്ടിലാണ് സംഭവം.

മരിച്ചവരില്‍ നാലുപേര്‍ കുട്ടികളാണ്. എട്ടുപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പുലര്‍ച്ചെ ഉറങ്ങിക്കിടക്കുമ്‌ബോഴാണ് വീട് തകര്‍ന്നുവീണത്. ഇതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അഞ്ച് ലക്ഷം രൂപ വരെ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം മൂലം തമിഴ്‌നാട്ടില്‍ രണ്ടുദിവസമായി കനത്ത മഴയാണ്. പലയിടങ്ങളിലും വന്‍നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി.ചെന്നൈ നഗരത്തില്‍ ടി നഗര്‍ ഉസ്മാന്‍ റോഡ്, ജി.വി ചെട്ടി റോഡ്, കില്‍പ്പോക്ക് തുടങ്ങിയ പ്രദേശങ്ങളില്‍ റോഡില്‍ വെള്ളം കയറി. നീരൊഴുക്ക് കൂടിയതിനാല്‍ ചെമ്ബരമ്ബാക്കം അണക്കെട്ടില്‍ നിന്നും പുറത്തേയ്ക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്.

ചെന്നൈ ഉള്‍പ്പെടെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈയിലും സമീപ ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കി . വരുംദിവസങ്ങളില്‍ കൂടുതല്‍ ശക്തമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്.

തീവ്രന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തിന്റെ ഫലമായി ആന്ധ്രയുടെ തീരമേഖലയിലും കനത്ത മഴ തുടരുകയാണ്. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ അടക്കമുള്ള ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നദീ തീരത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചു. മൈസൂരു അടക്കം കര്‍ണാടകയുടെ തീരമേഖലയിലും യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പോണ്ടിച്ചേരിയിലും കനത്ത മഴ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You may missed