രാജ്യത്ത് 24 മണിക്കൂറിനിടെ 11,106 പേര്‍ക്ക് കൂടി കോവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,106 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,44,89,623 ആയി.

കഴിഞ്ഞ ദിവസത്തെ കൊവിഡ് കണക്കില്‍ നിന്നും ഏഴ് ശതമാനത്തിന്റെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 459 കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,65,082 ആയി ഉയര്‍ന്നു. നിലവില്‍ 1,26,620 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ദിനംപ്രതിയുള്ള കോവിഡ് കേസ് കഴിഞ്ഞ 42 ദിവസമായി ഇരുപതിനായിരത്തില്‍ താഴെയാണ്.

Leave a Reply

Your email address will not be published. Required fields are marked *