മോഡലുകള്‍ മരിച്ച സംഭവത്തില്‍ പോലീസിനെതിരെ പ്രതികള്‍

കൊച്ചി : വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ പോലീസിനെതിരെ ആരോപണവുമായി രംഗത്ത്. കേസ് പോലീസിന്റെ തിരക്കഥയാണെന്നും കസ്റ്റഡിയില്‍ വെച്ച് ഭീഷണിപ്പെടുത്തിയതായും പ്രതികള്‍ കോടതിയില്‍ പറഞ്ഞു.

കാര്‍ ഓടിച്ച പ്രതിയെ സഹായിക്കാനാണ് പോലീസിന്റെ ശ്രമമെന്നും ഇവര്‍ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ പറഞ്ഞു. അതിനിടെ, പ്രതികളുടെ കസ്റ്റഡി നീട്ടി നല്‍കാന്‍ പോലീസ് അപേക്ഷ നല്‍കി.

അറസ്റ്റിലായ ഹോട്ടല്‍ ജീവനക്കാരെയാണ് ഇന്ന് ഉച്ചക്ക് ശേഷം പോലീസ് കോടതിയില്‍ ഹാജരാക്കിയത്. ഹോട്ടല്‍ ഉടമയെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. ഇയാള്‍ ആശുപത്രിയിലാണ്. കേസ് ജില്ലാ െ്രെകം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed