സുശാന്ത് സിങ് രജ്പുതിന്റെ 5 ബന്ധുക്കളടക്കം 6 പേര്‍ വാഹനാപകടത്തില്‍ മരിച്ചു

പട്‌ന: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ അഞ്ചു ബന്ധുക്കളടക്കം ആറു പേര്‍ വാഹനാപകടത്തില്‍ മരിച്ചു..

ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ലാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റ മറ്റു നാല് പേര്‍ ലഖിസരായ്, ജാമുയി ആശുപത്രികളില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് അപകടമുണ്ടായത്. സുശാന്തിന്റെ സഹോദരീ ഭര്‍ത്താവ് ഒ.പി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് പട്‌നയില്‍ നിന്ന് മടങ്ങുമ്പോഴാണ് അപകടം.

ഗീത ദേവിയുടെ ഭര്‍ത്താവ് ലാല്‍ജീത് സിങ്, അദ്ദേഹത്തിന്റെ മകള്‍ അമിത് ശേഖര്‍, രാം ചന്ദ്രസിങ്, ബന്ധുക്കളായ ബേബി ദേവി, അനിത ദേവി, ഡ്രൈവര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്. 10 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ബാല്‍മുകുന്ദ് സിങ്, ദില്‍ ഖുഷ് സിങ് എന്നിവരെ വിദഗ്ധ ചികിത്സക്കായി പട്‌നയിലെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *