യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെ്തു

കോട്ടയം : കാറിലെത്തിയ യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെ്തു. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേല്‍ ത്രയീശം വീട്ടില്‍ ഹരികൃഷ്ണന്‍ പത്മനാഭന്‍ (37) ആണ് മരിച്ചത്.

മുട്ടമ്പലം റെയില്‍വെ ക്രോസിന് സമീപത്തായിരുന്നു സംഭവം. രാവിലെ 10 മണിയോടെ റെയില്‍വേ ഗേറ്റിനു സമീപത്തേക്ക് കാറിലാണ് എത്തിയത്. തുടര്‍ന്ന് വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഫോണ്‍ വിളിച്ചുകൊണ്ടു റെയില്‍വേ ട്രാക്കിലേക്ക് നടന്നു. ട്രെയിന്‍ വന്നപ്പോള്‍ മുന്നിലേക്കു ചാടുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇരുചക്ര വാഹന ഷോറൂമില്‍ ജനറല്‍ മാനേജറായിരുന്നു. ലക്ഷ്മിയാണു ഭാര്യ. ഇവര്‍ക്കു രണ്ടു മക്കളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *