കെ പി സി സി പുനഃസംഘടന വിഷയം; ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍

ന്യൂഡല്‍ഹി : കെ പി സി സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസിനുള്ളിലെ അതൃപ്തി സോണിയാ ഗാന്ധിയെ കണ്ട് വിശദീകരിക്കാനായി ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍.

നാളെ സോണിയാ ഗാന്ധിയുമായി അദ്ദേഹം ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. നിലവിലെ അസംതൃപ്തികള്‍ അറിയിക്കുന്നതിനൊപ്പം ഇനിയുള്ള പുന:സംഘടന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുമെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എഐസിസി തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന പാടില്ലെന്നാണ് പ്രബല ഗ്രൂപ്പുകളുടെ നിലാപാട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed