നദീജല പ്രശ്‌നങ്ങള്‍ സൗഹര്‍ദപരമായ തര്‍ക്കങ്ങളിലൂടെ പരിഹരിക്കാന്‍ തമിഴ്‌നാട് ഒരുക്കമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ : നദീജല പ്രശ്‌നങ്ങള്‍ സൗഹര്‍ദപരമായ തര്‍ക്കങ്ങളിലൂടെ പരിഹരിക്കാന്‍ തമിഴ്‌നാട് ഒരുക്കമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

തിരുപ്പതിയില്‍ നടന്ന ദക്ഷിണ സോണല്‍ സമിതിയുടെ 29ാം യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടി സ്റ്റാലിന്റെ പ്രസംഗം വായിക്കുകയായിരുന്നു.

അനാവശ്യ തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പുരോഗതി തടസ്സപ്പെടുത്തും. ഇത് ശത്രുത വര്‍ധിപ്പിക്കും. നദീജലം സംബന്ധിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാകണം. അന്തര്‍സംസ്ഥാന നദികള്‍ സംരക്ഷിക്കേണ്ടത് ഓരോ സംസ്ഥാനത്തിനും നിര്‍ണായകമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ജലക്ഷാമമുള്ള സംസ്ഥാനമാണ് തമിഴ്‌നാട്. കുറഞ്ഞ ഭൂഗര്‍ഭജലം മാത്രമാണുള്ളത്. മഴ ലഭ്യതയും വളരെ കുറവാണ്. നമുക്ക് ലഭ്യമായ പരിമിതമായ വിഭവങ്ങള്‍ യുക്തിസഹമായി വിനിയോഗിക്കണം. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നത് കര്‍ഷക സമൂഹമാണ്. പരമ്പരാഗത കൃഷിയെ ആശ്രയിച്ച് വലിയൊരു വിഭാഗം കര്‍ഷകര്‍ ജീവിക്കുന്നുണ്ട്. അവരുടെ സംരക്ഷിക്കേണ്ടത് കൂടി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *