രാജ്യത്ത് 24 മണിക്കൂറിനിടെ 10,229 പേര്‍ക്കുകൂടി കോവിഡ്

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,229 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,44,47,536 ആയി. 125 കോവിഡ് മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,63,655 ആയി. 11,926 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,38,49,785 ആയി. രോഗമുക്തി നിരക്ക് 98.26 ശതമാനമാണ് . നിലവില്‍ 1,34,096 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇത് 523 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണ്.

Leave a Reply

Your email address will not be published. Required fields are marked *