മഴ; ജില്ലയിൽ ഒരു മരണം; പാലക്കടവ് പാലം മുങ്ങി

തിരുവനന്തപുരം: ജില്ലയിൽ രണ്ട് ദിവസമായി തുടരുന്ന അതിശക്തമഴയിൽ ഒരാൾക്ക് ജീവഹാനി സംഭവിച്ചു. കാട്ടാക്കട താലൂക്കിലെ പശുവണ്ണറ കീഴെകണ്ണക്കോട് വീട്ടിൽ ലളിതാഭായ് (75) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒഴുക്കിൽപ്പെട്ട് കാണാതായ ഇവരുടെ മൃതദേഹം നെയ്യാറ്റിൻകര പാലക്കടവിൽ നിന്ന് ലഭിച്ചു.

നിലവിലെ കണക്ക് പ്രകാരം 0.12 ഹെക്ടർ സ്ഥലത്തെ കൃഷിക്ക് നാശം സംഭവിച്ചു. ജില്ലയിൽ മൂന്ന് വീടുകൾ പൂർണമായും 52 വീടുകൾ ഭാഗികമായും തകർന്നു. കാട്ടാക്കട താലൂക്കിൽ 16 വീടുകൾക്കും നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിൽ 14 വീതം വീടുകൾക്കും ചിറയിൻകീഴ് 7 വീടുകൾക്കും വർക്കല താലൂക്കിൽ ഒരു വീടിനും ഭാഗികമായി നാശനഷ്ടമുണ്ടായി. കനത്ത മഴയിൽ വർക്കല താലൂക്ക് പരിധിയിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നെയ്യാർ, അരുവിക്കര, പേപ്പറ ഡാമുകളിലെ ഷട്ടറുകൾ തുറന്ന നിലയിലാണ്. സമീപ പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *