യുവതിയെ വളര്‍ത്തുനായ്ക്കള്‍ കടിച്ചുകീറി; ഉടമ പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിയ്ക്ക് ഗുരുതര പരിക്ക്.

കോഴിക്കോട് താമരശേരിയില്‍ അമ്പായത്തോടിലാണ് വളര്‍ത്തുനായ്ക്കള്‍ ജോലിയക്ക് പോവുകയായിരുന്ന സ്ത്രീയെ അക്രമിക്കുകയായിരുന്നു. ഫൗസിയ എന്ന സ്ത്രീയ്ക്കാണ് നയ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റത്. നായ്ക്കള്‍ സ്ത്രീയെ കടിച്ചുകീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പരിക്കേറ്റ ഫൗസിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നായകളുടെ ഉടമയായ റോഷന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഫൗസിയയെ നായകളുടെ ആക്രമണത്തില്‍ നിന്നും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും കടി വിടാന്‍ ഇവ തയ്യാറായില്ല.

നേരത്തെയും നായ്ക്കള്‍ പലരേയും കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഉടമകള്‍ക്ക് പൊലീസ് താക്കീത് നല്‍കിയിരുന്നു. വിദേശയിനം നായകളെ അടച്ചിടാതെ തീര്‍ത്തും അശ്രദ്ധമായി അഴിച്ചു വിട്ടു വളര്‍ത്തുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *