എസ്.ഐയ്ക്ക് മര്‍ദനം; സൈനികന്‍ ഉള്‍പ്പടെ മൂന്നുപേര്‍ പിടിയില്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്‌പെക്ടര്‍ക്ക് മര്‍ദ്ദനമേറ്റു.

നിര്‍ത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് ഹൈവേ പട്രോള്‍ എസ് ഐ ജോസി സ്റ്റീഫനെ മര്‍ദിച്ചത്. പരുക്കേറ്റ എസ് ഐയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീപ്പിലുണ്ടായിരുന്ന പത്തനാപുരം ആവണീശ്വരം സ്വദേശിയായ സൈനികന്‍ ജോബിന്‍ ബേബി(29), പത്തനാപുരം കുന്നിക്കോട് സ്വദേശി ഷമീര്‍ മുഹമ്മദ്(29), പത്തനാപുരം ആവണീശ്വരം സ്വദേശി ബിപിന്‍ രാജ്(26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് സൂചനയുണ്ട്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed