വിലക്കയറ്റം: ചൊവ്വാഴ്ച സി പി എം പ്രതിഷേധ സമരം

തിരുവനന്തപുരം : രാജ്യത്ത് രൂക്ഷമായ വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധ സമരവുമായി സി പി എം. ചൊവ്വാഴ്ച സംസ്ഥാനത്തെ 210 ഏരിയാ കേന്ദ്രങ്ങളില്‍ സമരം സംഘടിപ്പിക്കും.

രാവിലെ 10 മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രതിഷേധ സമരം. രാജ്യത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ വിലക്കയറ്റം ഇരട്ടിയിലധികമായെന്നും അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ സര്‍വ മേഖലയിലെയും വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നുവെന്നും സി പി എം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *