വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട. ആലപ്പുഴ, കാസര്‍കോട്, കൊല്ലം, കോട്ടയം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടങ്ങള്‍.

പത്തനംതിട്ട, ആലപ്പുഴ. കോട്ടയം, കൊല്ലം ജില്ലകളില്‍ പ്രൊഫഷനല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചത്. എന്നാല്‍ കാസര്‍കോട്ട് സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി.

തിരുവനന്തപുരം ജില്ലയില്‍ മലയോര മേഖലകള്‍ ഉള്‍പ്പെടുന്ന രണ്ട് താലൂക്കുകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ സ്‌കൂളുകള്‍ക്കാണ് തിരുവനന്തപുരം ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.

കാസര്‍കോട് ജില്ലയില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി. കോളേജുകള്‍ക്ക് അവധി ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അറിയിച്ചു.

സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയോ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതാണെന്ന് പത്തനംതിട്ട കലക്ടര്‍ ഉത്തരവിട്ടു.

കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed