മണിപ്പൂരില്‍ ഭീകരാക്രമണം; കരസേനാ കേണലും കുടുംബവും 4 സൈനികരും കൊല്ലപ്പെട്ടു

ഇംഫാല്‍ : മണിപ്പൂരില്‍ മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്ത് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ കരസേനാ കേണലും ഭാര്യയും മകനും മൂന്ന് സൈനികരും കൊല്ലപ്പെട്ടു.

മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ രാവിലെ 10 മണിയോടെയായിരുന്നു ആക്രമണം. സമീപകാലത്ത് മേഖലയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 46 അസം റൈഫിള്‍സിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. ഒരു ഫോര്‍വേഡ് ക്യാമ്പില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെ പതിയിരുന്ന ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു.

മണിപ്പൂര്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. എന്നാല്‍ ഇതുവരെ ഒരു ഗ്രൂപ്പും ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may missed