തിരുവനന്തപുരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഴക്കെടുതി രൂക്ഷമായ തിരുവനന്തപുരത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ജില്ലയുടെ ചുമതലയുള്ള മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ വൈകിട്ട് ദുരന്തനിവാരണ അതോറിറ്റി യോഗം ചേരും. സമീപ ജില്ലകളായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം വിഴിഞ്ഞത്ത് ശക്തമായ മഴയ്‌ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാണ്. വീടുകള്‍ക്കും മത്സ്യത്തൊഴിലാളുകളുടെ വളളങ്ങള്‍ക്കും യാനങ്ങള്‍ക്കും കടകള്‍ക്കും ഏകദേശം അമ്പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി.

നെയ്യാറ്റിന്‍കര ഭാഗത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കും തകരാര്‍ സഭവിച്ചു. നെയ്യാറ്റിന്‍കരയില്‍ ഫാമിലേക്ക് മണ്ണിടിഞ്ഞുവീണ് 25 ആടുകള്‍ ചത്തു. മേലാറ്റുകുഴിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 40ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കോവളം, വിതുര മേഖലകളിലും മഴ നാശംവിതച്ചതായാണ് റിപ്പോര്‍ട്ട്. നെയ്യാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed