കിംസ് ഹെല്‍ത്തില്‍ അതിനൂതന തീവ്രപരിചരണ ചികിത്സാവിഭാഗം ആരംഭിച്ചു

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ അതിനൂതന തീവ്രപരിചരണ ചികിത്സാവിഭാഗം കിംസ് ഹെല്‍ത്ത് ഈസ്റ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി കിംസ് ഹെല്‍ത്ത് ചെയര്‍മാന്‍ ഡോ.എം.ഐ.സഹദുള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുരക്ഷിതമായ രോഗീപരചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

പത്തു കിടക്കകളോടുകൂടിയ ട്രാന്‍സ്പ്ലാന്റ് ഐ.സി.യു., 21 കിടക്കകകളുള്ള മള്‍ട്ടി ഡിസിപ്ലിനറി ഐ.സിയു, എയര്‍ബോണ്‍ ഐസൊലേഷന്‍ സാധ്യമാക്കുന്ന മൂന്നു കിടക്കകളുള്ള നെഗറ്റീവ് പ്രഷര്‍, ഹെപ്പാ ഫില്‍റ്റര്‍ സംവിധാനം, പൊള്ളല്‍ ചികിത്സയ്ക്കുള്ള അഞ്ചു കിടക്കയുള്ള ഐ.സി.യു., 10 കിടക്കകളുള്ള സര്‍ജിക്കല്‍ ഐ.സി.യു., 33 കിടക്കകളോടുകൂടിയ നിയോനെറ്റോളജി ഐ.സി.യു എന്നിവയാണ് പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഇന്ത്യന്‍ സൊസൈറ്റി ഓഫ് ക്രിട്ടിക്കല്‍ കെയറിന്റെ അംഗീകാരമുള്ള ഐ.സിയു വില്‍ വെന്റിലേറ്ററിലുള്ള ഒരു രോഗിക്ക് ഒരു നഴ്‌സ് എന്ന അനുപാതത്തിലാണ് പരിചരണം ലഭിക്കുകയെന്നും ഷിഫ്റ്റ് സമ്പ്രദായത്തില്‍ മുഴുവന്‍ സമയവും കണ്‍സള്‍ട്ടന്റ്‌സിന്റെ സേവനം ഇവിടെ ലഭ്യമാക്കുമെന്നും ഡോ.സഹദുള്ള വ്യക്തമാക്കി.

അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചുള്ള ഐ.സി.യുവില്‍ ഓരോ രോഗിക്കും പുറത്തെ വെളിച്ചവും കാഴ്ചയും കാണാന്‍ കഴിയുന്ന രീതിയില്‍ പ്രത്യേകം ക്യുബിക്കിളുകളും പകല്‍ വെളിച്ചത്തിന് അനുസൃതമായി പ്രവര്‍ത്തിപ്പിക്കുന്ന വെളിച്ച സംവിധാനം ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

വാര്‍ത്താ സമ്മേളനത്തില്‍ കിംസ് ഹെല്‍ത്ത് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ്, വൈസ് ചെയര്‍മാന്‍ ഡോ.ജി.വിജയരാഘവന്‍, ചിക്ിത്സാവിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡോ.ദീപക് വി, ഡോ.പ്രവീണ്‍ മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You may missed