ശക്തമായ മഴ പെയ്യുന്ന തമിഴ്‌നാട്ടില്‍ 2 ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ചെന്നൈ: ശക്തമായ മഴ പെയ്യുന്ന തമിഴ്‌നാട്ടില്‍ ജനങ്ങളെ ആശ്വസിപ്പിക്കാന്‍ നേരിട്ട് സന്ദര്‍ശനം നടത്തി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.

എഗ്മോര്‍, ഡൗടോണ്‍, കെഎന്‍ ഗാര്‍ഡന്‍, പാടലം, പാഡി ബ്രിഡ്ജ്, ബാബ നഗര്‍, ജികെഎം കോളനി, ജവഹര്‍ നഗര്‍, പേപ്പര്‍ മില്‍ റോഡ് തുടങ്ങിയ സ്ഥലങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

പലയിടത്തും മുട്ടൊപ്പം വെള്ളത്തിലാണ് സ്റ്റാലിന്‍ ഇറങ്ങി നടന്നത്. ഒരിടത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവിതരണത്തിനും അദ്ദേഹം നേതൃത്വം നല്‍കി.

മഴക്കോട്ടിട്ടാണ് സ്റ്റാലിന്‍ സന്ദര്‍ശനം നടത്തിയത്. മഴയുടെ പശ്ചാത്തലത്തില്‍ രണ്ടു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

You may missed