ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാക് വെടിവയ്പ്പ്‌

ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്തിനടുത്ത് ഇന്ത്യപാക് സമുദ്രാതിര്‍ത്തിയ്ക്ക് സമീപം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിന് നേരെ പാകിസ്ഥാന്റെ വെടിവെപ്പ്.

നാവികസേനാംഗങ്ങള്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവെക്കുകയായിരുന്നു. വെടിവെപ്പില്‍ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബോട്ട് പാക് നാവികസേന പിടിച്ചെടുത്തുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെ പാക് സേന തടഞ്ഞുവെച്ചിരിക്കുന്നതായും അറിയുന്നു. ജല്‍പാരി എന്ന ബോട്ടിനുനേരെയാണ് ആക്രമണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *