അഹമ്മദ്‌നഗര്‍ ജില്ലാ ആശുപത്രിയില്‍ വന്‍തീപിടുത്തം; 10 മരണം

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലാ ആശുപത്രിയില്‍ വന്‍തീപിടുത്തം. 10 പേര്‍ മരിച്ചതായി ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭോസ്‌ലെ അറിയിച്ചു.

കോവിഡ് തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ മറ്റൊരു ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റിയതായി കളക്ടര്‍ അറിയിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ശനിയാഴ്ച രാവിലെ 11 മണിക്കാണ് അപകടം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി പുതുതായി നിര്‍മ്മിച്ച ഐസിയുവിലാണ് തീപിടുത്തമുണ്ടായതെന്നും ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും മന്ത്രി നവാബ് മാലിക് പറഞ്ഞു. മരിച്ചവര്‍ക്ക് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുശോചനം അറിയിക്കുകയും,കേസ് അന്വേഷിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *