തിരഞ്ഞെടുപ്പില്‍ വീഴ്ച വരുത്തി; ജി.സുധാകരന് പരസ്യ ശാസന

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ജി.സുധാകരന് സി.പി.എം പരസ്യ ശാസന നല്‍കി.

അമ്പലപ്പുഴയിലെ ഇടത് സ്ഥാനാര്‍ഥിയായിരുന്ന എച്ച്. സലാമിന്റെ വിജയം ഉറപ്പിക്കുന്നതിനാവശ്യമായ പ്രചാരണം നടത്തുന്നതില്‍ സുധാകരന്‍ വീഴ്ച വരുത്തിയെന്നാണ് അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പ്രചാരണത്തില്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയില്ലെന്നും സുധാകന്റെ നിഷേധ സ്വാഭാവം പ്രചാരണത്തില്‍ പ്രതിഫലിച്ചുവെന്നും സി.പി.എം വിലയിരുത്തി.

സലാമിനെതിരെയുള്ള പോസ്റ്റര്‍ പ്രചാരണത്തെ പ്രതിരോധിച്ചില്ലെന്നും പരാതിയുണ്ട്. എളമരം കരീമും കെ.ജെ തോമസുമാണ് സുധാകരനെതിരെ അന്വേഷണം നടത്തിയത്. സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്ത ശേഷമായിരുന്നു നടപടി. അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും സ്ഥാനാര്‍ത്ഥിത്വം കിട്ടാതെ വന്നപ്പോള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ല എന്നതുമാണ് സുധാകരന്റെ പേരിലുണ്ടായ വീഴ്ചകള്‍.

Leave a Reply

Your email address will not be published. Required fields are marked *

You may missed