കോണ്‍ഗ്രസ് – ജോജു തര്‍ക്കം:ഒത്തുതീര്‍പ്പ് നീക്കം പൊളിച്ചത് സി.പി.എം ഉന്നതരെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടന്‍ ജോജു ജോര്‍ജും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒത്തുതീര്‍പ്പ് നീക്കം പൊളിച്ചത് സി.പി.എം ഉന്നതരെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.

ഒത്തുതീര്‍പ്പിന് പോകരുതെന്ന് ചില മന്ത്രിമാര്‍ അടക്കം നിര്‍ദേശം നല്‍കി. സി.പി.എം സമരമാണെങ്കില്‍ ജോജു പ്രതിഷേധത്തിന് പോകുമോയെന്നും സുധാകരന്‍ ചോദിച്ചു.

ഈ പ്രശ്‌നം പരിഹരിക്കണമെന്ന് ജോജുവിന്റെ ചില സുഹൃത്തുക്കള്‍ തന്നെയാണ് എറണാകുളം ഡി.സി.സിയെ കണ്ട് ആവശ്യപ്പെട്ടത്. ജോജുവിന് കേസുമായി പോകാന്‍ താല്‍പര്യമില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. അതുപ്രകാരമാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറായത്. ജോജുവിന്റെ പരാതിയില്‍ ജയിലില്‍ പോകാനും മടിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *