മദ്യലഹരിയില്‍ മകന്‍ അച്ഛനെ അടിച്ചുകൊന്നു

തിരുവനന്തപുരം: വെളളായണിയില്‍ മദ്യലഹരിയില്‍ മകന്റെ അടിയേറ്റ് അച്ഛന്‍ മരിച്ചു.വെള്ളായണി സ്വദേശി ഏലിയാസ് (80) ആണ് മരിച്ചത്. മകന്‍ ക്ലീറ്റസ് (50) നെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളയാണി സെന്റ് ആന്റണീസ് പള്ളിക്ക് സമീപം വാടകയ്ക്ക താമസിക്കുകയാണ് അച്ഛനും മകനും. മദ്യലഹരിയില്‍ ഇരുവരും വഴക്കുണ്ടാക്കുക പതിവായിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ ഇവര്‍ തമ്മില്‍ വഴക്കുണ്ടാക്കുന്നത് കണ്ട് നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോള്‍ മരക്കഷ്ണം കൊണ്ട് തലയ്ക്കടിയേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു ഏലിയാസ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *