മെഡിക്കല്‍ കോഡിങ് റിക്രൂട്ട്മെന്റ് ഡ്രൈവ് 8 ന്

കൊച്ചി:മെഡിക്കല്‍ കോഡിങ് പരിശീലന സ്ഥാപനമായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി മെഡിക്കല്‍ കോഡിങ് കമ്പനിയായ എപിസോഴ്‌സിന്റെ സഹകരണത്തോടെ മെഡിക്കല്‍ കോഡിങ് വിദ്യാര്‍ഥികള്‍ക്കായി നവംബര്‍ 8ന് റിക്രൂട്ട്‌മെന്റ് ഡ്രൈവ്‌
സംഘടിപ്പിക്കുന്നു.

കലൂര്‍ റിന്യൂവല്‍ സെന്ററില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 3 വരെ നടക്കുന്ന ഏകദിന വാക്ക്ഇന്‍ റിക്രൂട്ട്‌മെന്റ് െ്രെഡവില്‍ ബിരുദധാരികളായ ട്രെയിന്‍ഡ് മെഡിക്കല്‍ കോഡര്‍മാര്‍ക്കും മെഡിക്കല്‍, പാരാമെഡിക്കല്‍, ലൈഫ് സയന്‍സ് ബിരുദധാരികള്‍ക്കും പങ്കെടുക്കാവുന്നതാണ്. ഓണ്‍ലൈന്‍ എഴുത്തു പരീക്ഷ, ടെക്‌നിക്കല്‍, എച്ച്ആര്‍ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക.

റിക്രൂട്ട്‌മെന്റ് െ്രെഡവിലൂടെ സംസ്ഥാനത്ത് നിന്നും 600 മെഡിക്കല്‍ കോഡര്‍മാരെ തെരഞ്ഞെടുക്കാനാണ് എപിസോഴ്‌സ് ലക്ഷ്യമിടുന്നതെന്ന് എപിസോഴ്‌സിന്റെ അംഗീകൃത റിക്രൂട്ടിങ് പങ്കാളി കൂടിയായ സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി അധികൃതര്‍ അറിയിച്ചു. ഇന്ത്യയില്‍ മെഡിക്കല്‍ കോഡര്‍മാര്‍ക്ക് ഏറെ അവസരങ്ങളാണ് ഉള്ളതെന്ന് സിഗ്മ മെഡിക്കല്‍ കോഡിങ് അക്കാദമി സിഇഒ ബിബിന്‍ ബാലന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ക്ക് വര്‍ധിച്ചുവരുന്ന പ്രാധാന്യം കാരണം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ലോകമെമ്പാടും മെഡിക്കല്‍ കോഡര്‍മാര്‍ക്കുള്ള ജോലി സാധ്യത വര്‍ധിച്ചിട്ടുണ്ട്. പഠനം കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ക്കും മെഡിക്കല്‍ കോഡിങ് കമ്പനികള്‍ നല്ല ശമ്പള പാക്കേജാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You may missed