നൂറ്റാണ്ടുകള്‍ക്ക് ശേഷം അയോധ്യ പ്രതാപം വീണ്ടെടുക്കുകയാണെന്ന് പ്രധാനമന്ത്രി

അയോധ്യ: നൂറ്റാണ്ടുകള്‍ക്ക് ശേഷം അയോധ്യ പ്രതാപം വീണ്ടെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യ രാമക്ഷേത്ര നിര്‍മാണം അതിവേഗത്തില്‍ മുന്നോട്ടുപോകുകയാണെന്നും കേദാര്‍നാഥില്‍ പ്രധാനമന്ത്രി പറഞ്ഞു.

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഭൂരിപക്ഷ വികാരം പരമാവധി തങ്ങള്‍ക്കനുകൂലമാക്കുകയെന്ന ലക്ഷ്യമാണ് കേദാര്‍നാഥില്‍ അയോധ്യ പരാമര്‍ശിക്കുന്നതിലൂടെ നരേന്ദ്രമോദി ലക്ഷ്യം വെക്കുന്നത്.

കേദാര്‍നാഥില്‍ ആദി ശങ്കരാചാര്യരുടെ പന്ത്രണ്ട് അടിയുള്ള പ്രതിമയും മോദി അനാച്ഛാദനം ചെയ്തു. കേദാര്‍നാഥിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും മോദി നിര്‍വഹിച്ചു. ഭഗവാന്‍ ശിവന്റെ പ്രതിരൂപമാണ് ശങ്കരാചാര്യര്‍. രാജ്യത്തിന്റെയും ലോകത്തിന്റെയും ക്ഷേമത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം. ഇത്തരം സന്യാസിവര്യന്‍മാരുടെ ആശയങ്ങള്‍ പിന്തുടര്‍ന്നാണ് രാജ്യം മുന്നോട്ടുപോകേണ്ടതെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *