ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വീണ്ടും സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ത്ത് ഭീകരര്‍.
ശ്രീനഗറിലെ എസ്‌കെഐഎംഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്ക് മുന്‍പില്‍ വിന്യസിച്ച സേനാംഗങ്ങള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഹനത്തില്‍ എത്തിയ സംഘം ആശുപത്രിയ്ക്ക് മുന്‍പില്‍ സുരക്ഷയൊരുക്കിയ സേനാംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഭീകരര്‍ കടന്നു കളഞ്ഞു. ആക്രമണത്തില്‍ ആളപായമില്ല.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയ്ക്കുള്ളിലും പരിസരത്തും സുരക്ഷ ശക്തമാക്കി. ആശുപത്രിയുടെ പരിസരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഒരിടവേളയ്ക്ക് ശേഷമാണ് ജമ്മു കശ്മീരില്‍ ഭീകരാക്രമണം ഉണ്ടാകുന്നത്. കഴിഞ്ഞ മാസം ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ഉണ്ടായ ഭീകരാക്രമണങ്ങളില്‍ പത്തിലധികം പേരാണ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed