ദീപാവലി ആഘോഷത്തിനിടെ ബിഹാറില്‍ വിഷമദ്യദുരന്തം; 9 മരണം

പറ്റ്‌ന: ദീപാവലി ആഘോഷത്തിനിടെ ബിഹാറിലെ ഗോപാല്‍ ഗഞ്ചില്‍ വിഷമദ്യദുരന്തം. 9 പേര്‍ മരിച്ചു.

ഏഴ് പേരെ ഗുരുതരാവസ്ഥയില്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ്
ഡോക്ടര്‍ നവല്‍ കിഷോര്‍ ചൗധരി പറഞ്ഞു.

കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് ഇത് മൂന്നാമത്തെ വിഷമദ്യദുരന്തമാണിത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് വ്യാജമദ്യം പിടിച്ചെടുത്തതായും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് ഇവര്‍ വിഷമദ്യം കഴിച്ചത്. ഗോപാല്‍ ഗഞ്ചിലെ മുഹമ്മദ്പൂരിലെ സൗത്ത് തല്‍ഹ വില്ലേജിലാണ് സംഭവം. മദ്യം കഴിച്ചതിനെ തുടര്‍ന്ന് ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചിലര്‍ അപ്പോഴെക്കും മരിച്ചിരുന്നു. ഒന്‍പത് പേരാണ് ഇതുവരെ മരിച്ചത്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ ഗുരതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.a

Leave a Reply

Your email address will not be published. Required fields are marked *

You may missed