ഓര്‍ത്തഡോക്‌സ് – യാക്കോബായ തര്‍ക്കം: ഹിതപരിശോധന നടത്തണമെന്ന് ജസ്റ്റീസ് കെ.ടി തോമസ്

കോട്ടയം: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ തമ്മിലുള്ള പള്ളികളുടെ അവകാശ തര്‍ക്കം പരിഹരിക്കാന്‍ ഹിതപരിശോധന നടത്തണമെന്ന് നിയമപരിഷ്‌കരണ കമ്മീഷന്‍ റിട്ട.ജസ്റ്റീസ് കെ.ടി തോമസ്.

ഭൂരിപക്ഷം അനുസരിച്ച് അവകാശം നിര്‍ണയിക്കണം. ഹിതപരിശോധന നടത്താന്‍ വിരമിച്ച ജഡ്ജി അധ്യക്ഷനായ അതോറിറ്റി വേണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഓരോ പള്ളിയിലും പ്രായപൂര്‍ത്തിയായ അംഗങ്ങളുടെ അഭിപ്രായം അനുസരിച്ച് തീരുമാനം എടുക്കണം. ഭൂരിപക്ഷം ഉള്ളവര്‍ക്ക് ആ പള്ളിയില്‍ തടുരുകയും ന്യൂനപക്ഷത്തിന് മറ്റു പള്ളികളിലേക്ക് മാറുകയും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed