ഒരു ഡോസ് കോവിഡ് വാക്‌സിനെടുത്തവരെയും തീയറ്ററില്‍ പ്രവേശിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു.

ഒരു ഡോസ് കോവിഡ് വാക്‌സിനെടുത്തവരെയും തീയറ്ററില്‍ പ്രവേശിപ്പിക്കാം. വിവാഹ,മരണചടങ്ങുകളില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെടുക്കാനും അനുമതിയുണ്ട്.നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ ഇന്ന് ചേര്‍ന്ന അവലോകന യോഗമാണ് അനുമതി നല്‍കിയത്.

ചലച്ചിത്രരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ചലച്ചിത്ര രംഗത്തെ സംഘടനകള്‍ സര്‍ക്കാറിനോട് അവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇത്തരം തീരുമാനമെടുത്തത്.

വിവാഹങ്ങളില്‍ നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കാന്‍ അവലോകനയോഗത്തില്‍ അനുമതി നല്‍കിയിട്ടുണ്ട്.

ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാം അനുമതി നല്‍കും തുറസ്സായ സ്ഥലങ്ങളില്‍ നടക്കുന്ന വിവാഹചടങ്ങുകളില്‍ ഇരുന്നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You may missed