മന്ത്രി വിഎന്‍ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയതില്‍ വിശദീകരണവുമായി സിപിഎം

തിരുവനന്തപുരം: സഹകരണ വകുപ്പ് മന്ത്രി വിഎന്‍ വാസവന്റെ പ്രൈവറ്റ് സെക്രട്ടറിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്.

നടപടി സംഘടനാ ക്രമീകരണമാണെന്നാണ് വിശദീകരണത്തില്‍ പറയുന്നത്. കൊല്ലം ജില്ലാസെക്രട്ടറിയേറ്റിലെ മൂന്ന് പേര്‍ക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറിയായ ജോര്‍ജ് മാത്യുവിനോട് തിരികെ സംഘടനാ രംഗത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടതെന്നും സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രണ്ട് ദിവസം മുന്‍പാണ് മന്ത്രി വാസവന്റെ െ്രെപവറ്റ് സെക്രട്ടറി ജോര്‍ജ്ജ് മാത്യുവിനെ മാറ്റിയത്. ജോര്‍ജ്ജ് മാത്യു കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. ജോര്‍ജ്ജ് മാത്യുവിന്റെ അസാന്നിധ്യത്തില്‍ മന്ത്രിയുടെ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറിയായ മാത്തുക്കുട്ടിക്കാണ് െ്രെപവറ്റ് സെക്രട്ടറിയുടെ ചുമതല നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *