ഹില്‍ പാലസ് റോഡുമായുള്ള മെട്രോ കണക്ടിവിറ്റി പരിഗണനയിലില്ല

തിരുവനന്തപുരം: ഹില്‍ പാലസ് റോഡുമായുള്ള മെട്രോ കണക്ടിവിറ്റി നിലവില്‍ പരിഗണനയിലില്ലെന്നു  കെ. ബാബുവിന്റെ സബ്മിഷനുള്ള മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ എസ്.എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള ഭാഗത്ത് തൃപ്പൂണിത്തുറ നഗരസഭ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന റോഡില്‍, മെട്രോ വയഡക്ട് നിര്‍മ്മാണം നടത്താന്‍ പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ തൃപ്പൂണിത്തുറ നഗരസഭ കൊച്ചി മെട്രോയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

‘സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട അധിക ബാധ്യത ഒഴിവാക്കുവാനും മെട്രോ റെയിലും നിര്‍ദ്ദിഷ്ട ബസ് ഡിപ്പോയും തമ്മില്‍ മെച്ചപ്പെട്ട കണക്ടിവിറ്റി ഉറപ്പാക്കുമെന്നതിനാലും ഈ നിര്‍ദ്ദേശം കൊച്ചി മെട്രോ അംഗീകരിച്ച് വിശദമായ പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു.

വയഡക്ടിനും ബസ് ഡിപ്പോയ്ക്കുമായി നഗരസഭയ്ക്ക് 9.98 ഏക്കര്‍ ഭൂമിയുടെ ഭരണാനുമതി ലഭിച്ചു. എന്നാല്‍ സ്ഥലമെടുപ്പിനുള്ള അഡ്വാന്‍സ് അടയ്ക്കുന്നതിന് നിര്‍ദ്ദേശിച്ചപ്പോള്‍ ഇത്രയും തുക വഹിക്കുവാന്‍ സാധിക്കില്ലെന്ന് നഗരസഭ സര്‍ക്കാരിനെ അറിയിച്ചു.

ഈ സാഹചര്യത്തില്‍ സ്ഥലമേറ്റെടുക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി, 16 മീറ്റര്‍ വീതിയില്‍ മെട്രോ വയഡക്ട് നിര്‍മ്മിക്കാന്‍ ആവശ്യമായ 4.63 ഏക്കര്‍ ഭൂമി മാത്രം ഏറ്റെടുക്കാന്‍ കൊച്ചി മെട്രോ സര്‍ക്കാരിനെ സമീപിച്ചു. 448. 33 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

എസ്.എന്‍ ജംഗ്ഷനിലുള്ള മെട്രോ സ്‌റ്റേഷന് ‘എസ്.എന്‍. ജംഗ്ഷന്‍ മെട്രോ സ്‌റ്റേഷന്‍’ എന്ന് നാമകരണം ചെയ്ത തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ കോണ്‍ഫറന്‍സ് അസോസിയേഷന്‍ റെയില്‍വേ കോഡും നല്‍കിയിട്ടുണ്ട്. ആയതിനാല്‍ പുനര്‍നാമകരണം നിലവില്‍ പരിഗണനയിലില്ല’, മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *