പാചക വാതക വില കുത്തനെ കൂട്ടി

തിരുവനന്തപുരം: പാചക വാതക വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് 266 രൂപയാണ് കൂട്ടിയത്.എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വിലവര്‍ദ്ധിച്ചിട്ടില്ല. ഇന്ന് വില വര്‍ദ്ധിച്ചതോടെ ഡല്‍ഹിയില്‍ 19 കിലോ സിലിണ്ടറിന് വില രണ്ടായിരം രൂപ കടന്നു. അടുത്തിടെയെങ്ങും ഇത്രയും വില കൂട്ടിയിട്ടില്ല.

അതേസമയം, രാജ്യത്ത് ഇന്ന് പെട്രോളിനും ഡീസലിനും പതിവുപാേലെ വില വര്‍ദ്ധിച്ചിട്ടുണ്ട്. പെട്രോളിനും ഡീസലിനും 48 പൈസയാണ് കൂട്ടിയത്. സംസ്ഥാനത്ത് ഇതോടെ പെട്രോള്‍ വില 112 കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി.

Leave a Reply

Your email address will not be published. Required fields are marked *