എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയക്ക്

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയക്ക്.

അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണിത്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പാര്‍ശ്വവല്‍കൃത ജീവിതങ്ങള്‍ ശക്തമായി അവതരിപ്പിച്ചെന്ന് വിധിനിര്‍ണയ സമിതി വിലയിരുത്തി.

നെല്ല് ആണ് ആദ്യനോവല്‍. ഈ നോവല്‍ പിന്നീട് അതേ പേരില്‍ തന്നെ രാമു കാര്യാട്ടിന്റെ സംവിധാനത്തില്‍ ചലച്ചിത്രമായി. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, സി. എച്ച്. അവാര്‍ഡ്, കഥ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി പുരസ്‌കാരം എന്നിവയും വത്സലയെ തേടി എത്തിയിട്ടുണ്ട്.

എന്റെ പ്രിയപ്പെട്ട കഥകള്‍, ഗൗതമന്‍, മരച്ചോട്ടിലെ വെയില്‍ചീളുകള്‍, മലയാളത്തിന്റെ സുവര്‍ണകഥകള്‍, വേറിട്ടൊരു അമേരിക്ക, അശോകനും അയാളും, വത്സലയുടെ സ്ത്രീകള്‍, പേമ്ബി, വിലാപം, നിഴലിലുറങ്ങുന്ന വഴികള്‍, പോക്കുവെയില്‍ പൊന്‍വെയില്‍ എന്നിവയാണ് പ്രധാന കൃതികള്‍.

Leave a Reply

Your email address will not be published. Required fields are marked *