ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്: ബിനീഷ് കോടിയേരി

തിരുവനന്തപുരം : ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ ബിനീഷ് കോടിയേരി തിരുവനന്തപുരത്ത് എത്തി.

രാവിലെ പത്തരയോടെ ബെംഗളൂരുവില്‍ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തിയത്. ആദ്യം അച്ഛനെയും അമ്മയെയും ഒന്നു കാണട്ടെ, ബാക്കി എന്നിട്ട് പറയാമെന്നായിരുന്നു വിമാനത്താവളത്തില്‍ ഇറങ്ങിയ ബിനീഷിന്റെ ആദ്യ പ്രതികരണം. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും എല്ലാം പറയാമെന്നും ബിനീഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് ബിനീഷ് പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed