പിണറായി വിജയന്‍ വിശ്വാസിയായിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആയേനെ: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്തുമത വിശ്വാസി ആയിരുന്നെങ്കില്‍ ഒരു മെത്രാനെങ്കിലും ആകുമായിരുന്നെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ പൗരോഹിത്യ സുവര്‍ണ ജൂബിലിയിലായിരുന്നു മാര്‍ ആലഞ്ചേരി ഇക്കാര്യം പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെയായിരുന്നു കര്‍ദിനാളിന്റെ പരാമര്‍ശം.

മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ബൈബിള്‍ വചനങ്ങളും മാര്‍പാപ്പയുടെ ചാക്രിക സന്ദേശത്തിന്റെ ഉള്ളടക്കവും ഉദ്ധരിച്ചിരുന്നു. ഭൂമിയിലെ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള ഉപാധിയായി കൂടി ആത്മീയ ജിവിതത്തെ കാണുന്ന ഞറളക്കാട്ട് പിതാവിന്റെ രീതി മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പിന്നാലെ പ്രസംഗിക്കാനെത്തിയതായുരുന്നു കര്‍ദിനാള്‍. മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടപ്പോള്‍ അദ്ദേഹം ഒരു െ്രെകസ്തവ വിശ്വാസിയായിരുന്നെങ്കില്‍ മെത്രാനായിട്ട് മാറുമായിരുന്നെന്ന് കര്‍ദിനാള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *