വൈദ്യുതി ലൈന്‍ പൊട്ടി ആറ്റില്‍ വീണു; 2 പേര്‍ ഷോക്കേറ്റ് മരിച്ചു

കൊല്ലം: വൈദ്യുതാഘാതമേറ്റ് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കാസര്‍കോട് സ്വദേശിയായ അര്‍ജ്ജുന്‍, കണ്ണൂര്‍ സ്വദേശിയായ ഇര്‍ഫാന്‍ എന്നിവരാണ് മരിച്ചത്.

കരിക്കോട് ടികെഎം കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

കൊല്ലത്തെ നെടുമണ്‍ക്കാവ് ആറില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ആറില്‍ വൈദ്യുതി കമ്ബി പൊട്ടി വീണ് കിടക്കുകയായിരുന്നു.

ഈ വിവരം അറിയാതെയാണ് വിദ്യാര്‍ത്ഥികള്‍ കുളിക്കാനിറങ്ങിയത്. തുടര്‍ന്ന് ഇരുവര്‍ക്കും ഷോക്കേല്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed