മുല്ലപ്പെരിയാര്‍ ഡാമിലെ തുറന്നുവച്ചിരിക്കുന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ തുറന്നുവച്ചിരിക്കുന്ന ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകളും 70 സെ.മീ വീതമാണ് ഉയര്‍ത്തിയത്. 1675 ഘനയടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. ഡാം തുറന്നിട്ടും ജലനിരപ്പില്‍ മാറ്റമില്ലാത്തതിനാലാണ് ഷട്ടറുകള്‍ കുടുതല്‍ ഉയര്‍ത്തിയത്.

മുല്ലപ്പെരിയാറിലെ ജലമെത്തിയിട്ടും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു. മുല്ലപ്പെരിയാറില്‍ നിന്ന് തമിഴ്നാട് കുറച്ച് കൂടി വെള്ളം കൊണ്ടുപോകണമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ആവശ്യപ്പെട്ടു.

റൂള്‍ കര്‍വിലേക്ക് ജലനിരപ്പ് എത്തിക്കണം. 5000 ഘനയടി ജലം തുറന്നു വിട്ടാലും പ്രശ്നം ഉണ്ടാകില്ല. പെരിയാര്‍ തീരത്തുള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *