ബിനീഷ് കോടിയേരി ജയില്‍ മോചിതനായി

ബംഗളൂരു: കള്ളപണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയില്‍ നിന്നും പുറത്തിറങ്ങി. രാത്രി എട്ട് മണിയോടൊയാണ് ബിനീഷ് ജയില്‍ നിന്ന് പുറത്തിറങ്ങിയത്.

സത്യം ജയിക്കുമെന്ന് ജയിലില്‍ നിന്നും പുറത്തിറങ്ങിയ ബിനിഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു പിടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട കാര്യങ്ങളല്ല ചോദിച്ച തെന്നും കേരളത്തില്‍ എത്തിയതിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്നും ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

വ്യാഴാഴ്ചയാണ് ബിനീഷ് കോടിയേരിക്കു കര്‍ണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ആയിരുന്നു ജാമ്യം.

Leave a Reply

Your email address will not be published. Required fields are marked *