ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസ് പ്രവേശനം ഇടത് പക്ഷത്തെ ബാധിക്കില്ല: വിജയരാഘവന്‍

തിരുവനന്തപുരം: ‘ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസ് പ്രവേശനം ഇടത് പക്ഷത്തെയോ പാര്‍ട്ടിയെയോ ബാധിക്കില്ലെന്ന് സി പി എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍.

ചെറിയാന്‍ ഫിലിപ്പ് സി പി എം അംഗമായിരുന്നില്ലെന്നും സഹയാത്രികന്‍ മാത്രമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസ് പ്രവേശനം ഇടത് പക്ഷത്തെയോ പാര്‍ട്ടിയെയോ ബാധിക്കില്ല. ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടി അംഗമല്ല, അദ്ദേഹത്തിന് സംഘടനാ ചുമതലയും ഉണ്ടായിരുന്നില്ല. എകനായി വന്ന അദ്ദേഹം ഏകനായി തന്നെ മടങ്ങുകയാണ്. ‘പാര്‍ട്ടിക്ക് സഹയാത്രികര്‍ ധാരാളമുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളോട് പാര്‍ട്ടിക്ക് നന്ദിയുണ്ട്’ വിജയരാഘവന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഡി. െ്രെപവറ്റ് സെക്രട്ടറിയെ കുറിച്ചുളള ആരോപണത്തില്‍ മറുപടിയില്ലെന്ന് പറഞ്ഞ വിജയരാഘവന്‍ ഇപ്പോള്‍ ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലായപ്പോള്‍ പറയുന്നത് അങ്ങനെ കണ്ടാല്‍മതിയെന്നും അഭിപ്രായപ്പെട്ടു. ഇന്നുരാവിലെയാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. നീണ്ട 20 വര്‍ഷത്തെ ഇടത് ബന്ധം ഉപേക്ഷിച്ചാണ് അദ്ദേഹം പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed