കന്നഡ നടന്‍ പുനീത് രാജ്‌കുമാര്‍ അന്തരിച്ചു

ബെംഗളൂരു: കന്നഡ ചലച്ചിത്ര നടന്‍ പുനീത് രാജ്കമാര്‍ 46) അന്തരിച്ചു. രാജ്കുമാറിനെ ഇന്ന് രാവിലെ 11 മണിയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുത്. പുനീത് രാജ്കുമാറിനെ കാണാന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈ വിക്രം ആശുപത്രിയില്‍ എത്തിയിരുന്നു.

പുനീതിനെ ആരാധകര്‍ അപ്പു എന്നാണ് വിളിക്കുന്നത്. ഇതിഹാസ താരങ്ങളായ രാജ്കുമാറിന്റെയും പാര്‍വതമ്മയുടെയും മകനാണ്. 29-ലധികം കന്നഡ ചിത്രങ്ങളില്‍ നായകനായി അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച അദ്ദേഹം 1985-ല്‍ ബെട്ടട ഹൂവിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് പോലും നേടി. ചാലിസുവ മൊദഗലു, യെരാഡു നക്ഷത്രഗാലു എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കര്‍ണാടക സംസ്ഥാന അവാര്‍ഡും നേടിയിട്ടുണ്ട്. അപ്പു (2002) എന്ന ചിത്രത്തിലൂടെ പുനീത് നായകനായി. അതിനുശേഷമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ അദ്ദേഹത്തെ അപ്പു എന്ന് വിളിച്ചു തുടങ്ങിയത്. അഭി, വീര കന്നഡിഗ, അജയ്, അരസു, റാം, ഹുഡുഗാരു, അഞ്ജനി പുത്ര എന്നിവയും അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളില്‍ ചിലതാണ്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ യുവരത്‌നയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *