മുല്ലപ്പെരിയാര്‍ ഡാം : ആളുകളെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ഇടുക്കിയില്‍ തുടങ്ങി. മഞ്ഞുമല വില്ലേജ് ഓഫീസില്‍ ആളുകളെ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. ആളുകളെ മാറ്റുന്നതിന് വാഹനങ്ങള്‍ സജ്ജീകരിച്ചു. ഡാം തുറക്കുന്നതിന് മുന്നോടിയായി മുന്നറിയിപ്പ് അനൗസ്‌മെന്റ് നല്‍കി. താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കി.

ഉപ്പുതറയില്‍ പെരിയാര്‍ തീരത്തുള്ളവരെ ക്യാംപുകളിലേക്ക് മാറ്റുകയാണ്. ഒഴിപ്പിക്കുന്നതില്‍ 60 വയസ്സിനു മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കിടപ്പുരോഗികള്‍ക്കും മുന്‍ഗണന. വളര്‍ത്തുമൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ മൃഗവകുപ്പിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കുന്നു.

അതേസമയം, മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമീകരിക്കുന്നതില്‍ കേരളം സുപ്രീം കോടതിയില്‍ മറുപടി നല്‍കി. ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല. തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍ കര്‍വ് സ്വീകാര്യമല്ല. കേരളത്തിന്റെ ആവശ്യം മേല്‍നോട്ട സമിതി കണക്കിലെടുത്തില്ല. ഡാം ഡികമ്മീഷന്‍ ചെയ്യണം. പുതിയ ഡാം മാത്രമാണ് ശാശ്വത പരിഹാരമെന്നും കേരളം സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed