പ്രശസ്ത അര്‍ബുദരോഗ വിദഗ്ദ്ധന്‍ ഡോ. എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത അര്‍ബുദരോഗ വിദഗ്ദ്ധന്‍ പത്മശ്രീ ഡോ. എം കൃഷ്ണന്‍ നായര്‍ അന്തരിച്ചു.81 വയസായിരുന്നു. കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയില്‍വച്ചായിരുന്നു അന്ത്യം.

തിരുവനന്തപുരം ആര്‍ സി സി സ്ഥാപക ഡയറക്ടറാണ്. ലോകാരോഗ്യ സംഘടനയിലെ കാന്‍സര്‍ ഉപദേശക സമിതി അംഗമായിരുന്നു. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. കൊച്ചിയിലെ അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സിലെ റിസര്‍ച്ച് പ്രൊഫസറായിരുന്നു.

1939ല്‍ പേരൂര്‍ക്കടയിലെ ചിറ്റല്ലൂര്‍ കുടുംബത്തില്‍ മാധവന്‍ നായരുടേയും മീനാക്ഷിയമ്മയുടേയും മകനായി ജനിച്ചു. 1965 ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എം ബി ബി എസ് ബിരുദം നേടി. പഞ്ചാബ് സര്‍വകലാശാലയിലും, ലണ്ടനിലുമായിട്ടായിരുന്നു ഉപരിപഠനം പൂര്‍ത്തിയാക്കിയത്.

1981ല്‍ ആര്‍ സി സിയില്‍ കൃഷ്ണന്‍ നായരുടെ ശ്രമഫലമായി രാജ്യത്താദ്യമായി കുട്ടികള്‍ക്കായുള്ള കാന്‍സര്‍ ചികിത്സാ വിഭാഗം ആരംഭിച്ചു.കമ്മ്യൂണിറ്റി ഓങ്കോളജി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പീഡിയാട്രിക് ഓങ്കോളജി തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *