അഗ്നി-5 മിസൈല്‍ പരീക്ഷണം വിജയകരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഗ്‌നി 5 ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം വിജയം. ഒഡിഷയിലെ എപിജെ അബ്ദുള്‍ കലാം ഐലന്റില്‍ ബുധനാഴ്ച്ച രാത്രി 7.50ഓടെയായിരുന്നു പരീക്ഷണം.

കരയില്‍ നിന്ന് കരയിലേക്കു തൊടുക്കാവുന്ന മിസൈലിന്, 5000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തെ വരെ കൃത്യതയോടെ തകര്‍ക്കാനുള്ള ശേഷിയുണ്ട്. അഗ്‌നി അഞ്ച് വിജയം കണ്ടതോടെ ബെയ്ജിംഗിനെയും മറ്റ് നിരവധി ചൈനീസ് നഗരങ്ങളെയും ആദ്യമായി ഇന്ത്യന്‍ കര അധിഷ്ഠിത ആണവായുധങ്ങളുടെ പരിധിയില്‍ കൊണ്ടുവരും. ഇത് ആണവ പ്രതിരോധത്തില്‍ വലിയ നാഴികക്കല്ലാണ്.

അതേസമയം, മിസൈലിന്റെ യഥാര്‍ത്ഥ ദൂരപരിധി ഏകദേശം 8,000 കിലോമീറ്ററായിരിക്കുമെന്ന് ചൈനീസ് വിദഗ്ധര്‍ അവകാശപ്പെട്ടു. മറ്റു രാജ്യങ്ങളുടെ പ്രതിഷേധം ഇല്ലാതാക്കാന്‍ ഇന്ത്യ മനഃപൂര്‍വ്വം മിസൈലിന്റെ ശേഷി കുറച്ചുകാണിക്കുയാണെന്നും ചൈനീസ് അധികൃതര്‍ പറയുന്നു.17 മീറ്റര്‍ നീളവും 50 ടണ്‍ ഭാരവുമുണ്ട് മിസൈലിന്. ഖര ഇന്ധം ഉപയോഗിച്ചു മൂന്ന് ഘട്ടങ്ങളിലായി പ്രവര്‍ക്കുന്ന എഞ്ചിനാണ് അഗ്‌നി5ന്റെ പ്രത്യേകത. 2020ല്‍ പരീക്ഷിക്കാനാണ് പദ്ധതിയട്ടിരുന്നതെങ്കിലും കോവിഡ് മൂലം നീട്ടിവയ്ക്കുയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You may missed