പന്തീരാങ്കാവ് യുഎപിഎ കേസ്: താഹ ഫസലിന് ജാമ്യം

ന്യൂഡല്‍ഹി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ രണ്ടാം പ്രതിയായ താഹ ഫസലിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

കേസിലെ ഒന്നാം പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ഹര്‍ജിയും കോടതി തള്ളി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

നേരത്തെ ഇവര്‍ക്കെതിരെ തെളിവില്ലെന്ന വാദം കണക്കിലെടുത്ത് വിചാരണക്കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് എന്‍ഐഎ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ താഹ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ വിധി.

താഹ ഫസലിനെ എത്രയും വേഗം വിചാരണ കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed