ഡിവൈഎഫ്ഐ ദേശീയ അദ്ധ്യക്ഷനായി എഎ റഹിമിനെ തെരഞ്ഞെടുത്തു
ന്യൂഡല്‍ഹി: ഡിവൈഎഫ്ഐ ദേശീയ അദ്ധ്യക്ഷനായി എഎ റഹിമിനെ തെരഞ്ഞെടുത്തു.
നിലവില്‍ ഡിവൈഎഫ്ഐ സംസ്ഥാന അദ്ധ്യക്ഷനാണ് റഹിം. ഇന്ന് ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് സ്ഥാനം ഒഴിയുന്നതിനെ തുടര്‍ന്നാണ് റഹിമിന് ചുമതല ലഭിക്കുന്നത്.
മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ളതിനാലാണ് മുഹമ്മദ് റിയാസ് പദവി ഒഴിയാന്‍ സന്നദ്ധനായത്. ദേശീയ തലത്തിലേക്കു കേരളത്തില്‍നിന്നുള്ള യുവ നേതാക്കള്‍ വരട്ടെ എന്ന പാര്‍ട്ടി നിര്‍ദേശപ്രകാരമാണ് റഹിം ദേശീയതലത്തിലേക്കു പ്രവര്‍ത്തന മേഖല മാറ്റുന്നത്.