ഇടുക്കി, കക്കി ഡാമുകളുടെ എല്ലാ ഷട്ടറുകളും അടച്ചു

ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനായി തുറന്ന മൂന്നു ഷട്ടറുകളില്‍ അവസാനത്തേതും അടച്ചു. ചെറുതോണി ഡാമിന്‍്റെ രണ്ട് ഷട്ടറുകള്‍ നേരത്തെ അടച്ചിരുന്നു.

തുടര്‍ന്ന് ഒരു ഷട്ടര്‍ 35 സെ.മീ ല്‍ നിന്ന് 40 സെ.മീറ്ററായി ഉയര്‍ത്തുകയും ചെയ്തു. ഈ ഷട്ടറാണ് ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തില്‍ അടയ്ക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയത്.

ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *