64 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പിടിയില്‍

പ​റ​വൂ​ര്‍: പറവൂരില്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി യു​വാ​വ് പിടിയില്‍. 64 കു​പ്പി ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വി​ദേ​ശ​മ​ദ്യ​മാണ് ഇയാളില്‍ നിന്ന് എ​ക്സൈ​സ് പിടികൂടിയത്.

ഗോ​തു​രു​ത്ത് പ​ഞ്ഞം ക​വ​ല​യി​ല്‍ കാ​ട്ടാ​ശ്ശേ​രി വീ​ട്ടി​ല്‍ സ​ന്ത്യാ​വി​െന്‍റ മ​ക​ന്‍ സ​ജു​വാ​ണ് (32) അ​റ​സ്​​റ്റി​ലാ​യ​ത്. പ​റ​വൂ​ര്‍ എ​ക്സൈ​സ് സി.​ഐ എ​സ്. നി​ജു​മോ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​ദേ​ശ​മ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

ലോ​ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ലും ബി​വ​റേ​ജ​സ് ഔ​ട്ട്ല​റ്റു​ക​ളി​ല്‍​നി​ന്നും അ​ധി​ക മ​ദ്യം വാ​ങ്ങി വി​ല്‍​പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പ്ര​തി എ​ക്സൈ​സി​നോ​ട് പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *