പണവുമായി കടന്ന ബിവറേജസ് ജീവനക്കാരന്‍ അറസ്റ്റില്‍

പാലക്കാട്: പണവുമായി കടന്ന് കളഞ്ഞ ബിവറേജസ് ജീവനക്കാരനായ ആലത്തൂര്‍ സ്വദേശി ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് കാഞ്ഞിരപ്പുഴ ബിവറേജസ് ഔട്ട്‌ലെറ്റിലെ കളക്ഷന്‍ തുകയായ മുപ്പത്തിയൊന്നേകാല്‍ ലക്ഷം രൂപയുമായാണ് ഇയാള്‍ മുങ്ങിയത്. പ്രതിയില്‍ നിന്നും 29.5 ലക്ഷം രൂപയും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

ഒക്ടോബര്‍ 21 മുതല്‍ 24 വരെയുള്ള നാലു ദിവസത്തെ കളക്ഷന്‍ തുകയായ 31, 25, 240 രൂപ ഷോപ്പ് മാനേജര്‍ ഗിരീഷിന്റെ കൈയില്‍ ഏല്‍പ്പിച്ചിരുന്നു. കഴിഞ്ഞ നാലു ദിവസവും ബാങ്ക് അവധിയായതിനാല്‍ പണം അടക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് പണം ചിറക്കല്‍പ്പടിയിലെ എസ്ബിഐ ശാഖയില്‍ അടക്കാനായി നല്‍കിയതിനെ തുടര്‍ന്നാണ് ഗിരീഷ് ഈ തുകയുമായി മുങ്ങിയത്.

സാമ്ബത്തിക പ്രശ്‌നങ്ങളുണ്ടെന്നും പോവുകയാണെന്നും വ്യക്തമാക്കിയുള്ള സന്ദേശം ഷോപ്പ് മാനേജര്‍ക്ക് ഗിരീഷ് അയച്ചതിന് ശേഷമാണ് പണവുമായി കടന്ന് കളഞ്ഞത്. സമീപത്തെ പെട്രോള്‍ പമ്ബില്‍ നിന്നും ഇന്ധനം നിറച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വാളയാര്‍ അതിര്‍ത്തിയിലാണ് ഗിരീഷിന്റെ അവസാനത്തെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.രണ്ടു വര്‍ഷത്തിലേറെയായി കാഞ്ഞിരം ഷോപ്പിലെ ജീവനക്കാരനായിരുന്നു ഗിരീഷ്.

Leave a Reply

Your email address will not be published. Required fields are marked *